വിക്കിഡാറ്റയുടെ ആറാം ജന്മദിനം
സ്വതന്ത്രവും സൗജന്യവും എല്ലാ ഭാഷകളിലും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാൻ 2001 ൽ തുടങ്ങിയ ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. ഏവർക്കും ലേഖനം എഴുതുവാനും, മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും സ്വാതന്ത്ര്യവും സൗകര്യവും വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. അതുപോലെതന്നെ സ്വതന്ത്രമായി ഉപയോഗിക്കാവുന്ന അഞ്ച് കോടിയിൽപരം മീഡിയ പ്രമാണങ്ങളുടെ ശേഖരമുള്ള പൊതുസഞ്ചയത്തിൽ സൗജന്യമായി ലൈസൻസുള്ള മീഡിയ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്ന വിക്കിപീഡിയ പദ്ധതികളുടെ ഭാഗമാണ് വിക്കിമീഡിയ കോമൺസ് എന്നത് എല്ലാവർക്കും പരിചിതമായ ഒന്നാണ്.
എന്നാൽ വിക്കിപീഡിയ, വിക്കിമീഡിയ കോമ്മൺസ് തുടങ്ങിയ മറ്റ് വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്ന തരത്തിൽ സൗജന്യവും മനുഷ്യര്‍ക്കും യന്ത്രങ്ങള്‍ക്കും ഒരേപോലെ തിരുത്താനും ഉപയോഗിക്കാവുന്ന വിധത്തിൽ വികസിപ്പിച്ച ഒരു വിവരസംഭരണിയായ വിക്കിഡാറ്റയെ കുറിച്ച് എത്ര ആളുകൾക്ക് അറിയാം.
29 ഒക്ടോബർ 2012 ന് (ആറ് വർഷം മുൻപ്) ആണ് വിക്കിഡാറ്റ തുടങ്ങുന്നത്. ഇന്നലെ ഒക്ടോബർ 29 ന് കേരളത്തിലും, ലോകമെമ്പാടും വിക്കിഡാറ്റയുടെ ആറാം ജന്മദിനം ആഘോഷിക്കുകയും തിരുത്തൽ യജ്ഞം നടത്തുകയുണ്ടായി.
വിക്കിഡാറ്റയിലൂടെ നൽകുന്ന വിവരങ്ങൾ ക്രിയേറ്റീവ് കോമ്മൺസ് പബ്ലിക് ഡൊമൈൻ ഡെഡികേഷൻ 1.0, ലൈസൻസ് പ്രകാരം ഉപയോഗികയാവുന്നതാണ്. വ്യത്യസ്തമായ രീതികളിൽ പുനഃരുപയോഗം ചെയ്യുന്നതിനും പകർപ്പ് എടുക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വിതരണം ചെയ്യുന്നതിനും വാണിജ്യപരമായി ഉപയോഗിക്കുന്നതുനും ഉൾപ്പടെ അനുവാദം ചോദിക്കാതെ അതുകൊണ്ട് ഈ ഡാറ്റ ഉപയോഗിക്കാവുന്നതാണ്.
ഏത് ഭാഷകളിലും വിവരം ചേർക്കുകയും വളരെ പെട്ടെന്ന് തന്നെ എല്ലാ ഭാഷകളിലും അത് കാണാൻ കഴിയും എന്നത് ഒരു പ്രത്യേകതയാണ്. സജീവമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് ഇത്. ഓരോ നിമിഷങ്ങളും കൂടുതൽ കൂടുതൽ ഡാറ്റകളാണ് വിക്കിഡാറ്റയിൽ ചേർക്കുന്നത്. പ്രോഗ്രാമുകൾ ഉപയോഗിച്ച് വിവിധ രീതികളിലൂടെ ആർക്കുവേണമെങ്കിലും വിക്കിഡാറ്റായിലെ വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്.
വിക്കിഡാറ്റ നൽകുന്ന ഒരു സേവനമാണ് വിക്കിക്വാറി. ഇതിലൂടെ വിക്കിഡാറ്റയിലെ വിവരങ്ങൾ ടൈംലൈന്‍, രേഖാചിതം, പട്ടിക തുടങ്ങിയ രൂപത്തിൽ കാണാൻ സാധിക്കും.
ഓപ്പൺ ഡാറ്റയുടെ കാലമാണ് ഇനി വരുന്നത്. പൊതു വിവരങ്ങള്‍ പൊതുവായി പങ്കുവെയ്കണം എന്നതാണ് ഓപ്പണ്‍ ഡാറ്റ. ഗവേഷകരുടെയും പൊതുജനങ്ങളുടെയും അറിവിന്റെ വിവര ലഭ്യതയുടെ അളവ് വര്‍ദ്ധിപ്പിക്കുവാനും വിവരങ്ങൾ തുടർന്നും പിന്നീട് ഭാവിയിൽ ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ വിക്കിഡാറ്റപോലെ ഉള്ള ഓപ്പണ്‍ ഡാറ്റയിലൂടെ സാധിക്കും.
എന്നാൽ വിക്കിപീഡിയ, വിക്കിമീഡിയ കോമ്മൺസ് തുടങ്ങിയ മറ്റ് വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതും വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്ന തരത്തിൽ സൗജന്യവും മനുഷ്യര്‍ക്കും യന്ത്രങ്ങള്‍ക്കും ഒരേപോലെ തിരുത്താനും ഉപയോഗിക്കാവുന്ന വിധത്തിൽ വികസിപ്പിച്ച ഒരു വിവരസംഭരണിയായ വിക്കിഡാറ്റയെ കുറിച്ച് എത്ര ആളുകൾക്ക് അറിയാം.
Rajeshodayanchal [CC BY-SA 4.0], വിക്കിമീഡിയ കോമൺസിൽ നിന്ന് |
എന്താണ് വിക്കിഡാറ്റ ?
ചുരുക്കത്തിൽ വിക്കിഡാറ്റ എന്നത് ഒരു ഡാറ്റ ശേഖരമാണ്. കമ്പ്യൂട്ടർ ശാസ്ത്രത്തിൽ, കമ്പ്യൂട്ടറിന് ഉപയോഗിക്കുവാൻ പാകത്തിലുള്ള എന്തിനേയും ഡാറ്റ എന്നാണ് പറയുന്നത്. വിവിധഭാഷകളിൽ ഉൾച്ചേർന്നു പ്രവൃത്തിക്കാൻ കഴിയുന്ന ഒരു വിവരസംഭരണിയാണ് ഇത്. അക്കങ്ങളും, അക്ഷരങ്ങളും, ചിത്രങ്ങളും തുടങ്ങിയ എല്ലാം ഒരു ഡാറ്റയാണ്.
Rajeshodayanchal [CC BY-SA 4.0], വിക്കിമീഡിയ കോമൺസിൽ നിന്ന് |
29 ഒക്ടോബർ 2012 ന് (ആറ് വർഷം മുൻപ്) ആണ് വിക്കിഡാറ്റ തുടങ്ങുന്നത്. ഇന്നലെ ഒക്ടോബർ 29 ന് കേരളത്തിലും, ലോകമെമ്പാടും വിക്കിഡാറ്റയുടെ ആറാം ജന്മദിനം ആഘോഷിക്കുകയും തിരുത്തൽ യജ്ഞം നടത്തുകയുണ്ടായി.
വിക്കിഡാറ്റയിലൂടെ നൽകുന്ന വിവരങ്ങൾ ക്രിയേറ്റീവ് കോമ്മൺസ് പബ്ലിക് ഡൊമൈൻ ഡെഡികേഷൻ 1.0, ലൈസൻസ് പ്രകാരം ഉപയോഗികയാവുന്നതാണ്. വ്യത്യസ്തമായ രീതികളിൽ പുനഃരുപയോഗം ചെയ്യുന്നതിനും പകർപ്പ് എടുക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വിതരണം ചെയ്യുന്നതിനും വാണിജ്യപരമായി ഉപയോഗിക്കുന്നതുനും ഉൾപ്പടെ അനുവാദം ചോദിക്കാതെ അതുകൊണ്ട് ഈ ഡാറ്റ ഉപയോഗിക്കാവുന്നതാണ്.
വിക്കിഡാറ്റ ഘടന മലയാള ഭാഷയിൽ |
വിക്കിഡാറ്റ നൽകുന്ന ഒരു സേവനമാണ് വിക്കിക്വാറി. ഇതിലൂടെ വിക്കിഡാറ്റയിലെ വിവരങ്ങൾ ടൈംലൈന്‍, രേഖാചിതം, പട്ടിക തുടങ്ങിയ രൂപത്തിൽ കാണാൻ സാധിക്കും.
അച്ഛന്‍ രാഷ്ട്രീയക്കാരയ രാഷ്ട്രീയക്കാരെ കണ്ടെത്താം.വിക്കിഡാറ്റയെക്കുറിച്ച് പഠിക്കാം
ഡാറ്റയുടെ ആവശ്യകത
കേരളത്തിലെ വെള്ളപ്പൊക്ക സമയത് അപ്പപ്പോള്‍ തന്നെ ദുരന്ത നിവാര സേനക്കും, മറ്റു രക്ഷ പ്രവര്‍ത്തകര്‍ക്കും വിവരങ്ങൾ കൈമാറുന്നതിനും അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നതിനും ഐടി വിദഗ്ധരെയും മറ്റ് സന്നദ്ധ പ്രവർത്തരെയും സഹായിച്ചത് പലതരത്തിലുള്ള ഒരു ഡാറ്റ ശേഖരമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ, ക്യാമ്പിലേക്കി ആവശ്യമായ വസ്തുക്കളുടെ എണ്ണം, സഹായം ആവശ്യമായ സ്ഥലങ്ങകളുടെ ക്യാമ്പുകളുടെയും മാപ്പുകൾ തുടങ്ങിയവ എല്ലാം ഒരു ഡാറ്റയാണ്.ഓപ്പൺ ഡാറ്റയുടെ കാലമാണ് ഇനി വരുന്നത്. പൊതു വിവരങ്ങള്‍ പൊതുവായി പങ്കുവെയ്കണം എന്നതാണ് ഓപ്പണ്‍ ഡാറ്റ. ഗവേഷകരുടെയും പൊതുജനങ്ങളുടെയും അറിവിന്റെ വിവര ലഭ്യതയുടെ അളവ് വര്‍ദ്ധിപ്പിക്കുവാനും വിവരങ്ങൾ തുടർന്നും പിന്നീട് ഭാവിയിൽ ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ വിക്കിഡാറ്റപോലെ ഉള്ള ഓപ്പണ്‍ ഡാറ്റയിലൂടെ സാധിക്കും.
നിങ്ങൾക്കും സഹായിക്കാനാകും
വിക്കിഡാറ്റ എന്നത് എല്ലാവർക്കും തിരുത്താൻ കഴിയുന്നതായതുകൊണ്ട് വിക്കിഡാറ്റയുടെ ഉദ്ദേശത്തെക്കുറിച്ചും ഘടനയെക്കുറിച്ചും തിരുത്തൽ വരുത്തി മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ ധൈര്യമായി തിരുത്തുക.
എവിടെ നിന്നാണ് തുടങ്ങേണ്ടത്
പുതിയ ഉപയോക്താക്കൾക്ക് വിക്കിഡാറ്റയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഒന്നാണ് വിക്കിഡാറ്റാ പര്യടനം.
അപ്പോ തുടങ്ങളെ...
കൂടുതൽ വിവരങ്ങൾക്ക്:
ഉറവിടം:വിക്കിപീഡിയ
No comments: