2019 ലോകസഭാ ഇലക്ഷന് വിവിപ്പാറ്റ്. എന്താണ് വിവിപാറ്റ്?

ഈ വരുന്ന 2019 ലോകസഭാ ഇലക്ഷന് എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പാണ്.

എന്താണ് വിവിപാറ്റ്?

സമ്മതിദായകർക്ക് തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ പുതിയ രസീത് സംവിധാനമാണു വിവിപ്പാറ്റ്. വോട്ടർ വേരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ എന്നതിന്റെ ചുരുക്കപ്പേരാണ് വിവിപ്പാറ്റ് (VVPAT [Voter Verifiable Paper Audit Trial]). ഇലക്രട്രോണിക് വോട്ടിങ്ങ് മെഷീനുകൾക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്‍ററാണ് ലളിതമായി പറഞ്ഞാൽ വിവിപാറ്റ്. സമ്മതിദായകർക്ക് അവർ രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം പ്രിന്റ് ചെയ്ത കടലസ് സ്ലിപ്പിൽ കാണിച്ചുകൊടുക്കുന്ന രീതിയാണിത്. തങ്ങൾ ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് അഥവാ ചിഹ്നത്തിന് തന്നെയാണോ വോട്ട് ചെയ്തതെന്ന് ഇതുവഴി ഉറപ്പാക്കാൻ അവർക്ക് കഴിയും.

Source: www.eci.gov.in
വോട്ടർ ഇവിഎമ്മിൽ (EVM) വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ സ്ഥാനാർഥിയുടെ സീരിയൽ നമ്പറും പേരും ചിഹ്നവും സ്‌ക്രീനിൽ തെളിയും. ഇത് ഏഴു സെക്കൻഡിനുശേഷം പേപ്പർ സ്ലിപ്പ് ഡ്രോ ബോക്‌സിൽ വീഴുന്ന സമയത്താണ് കൺട്രോളിങ് യൂണിറ്റിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വോട്ട് രേഖപ്പെടുത്തുക. അഥവാ വിവി പാറ്റിൽ ഒന്നും പ്രിന്റ് ചെയ്യാതെ വന്നാൽ ആ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മനസിലാക്കാം. വോട്ടിങ് യന്ത്രത്തോടുചേർന്ന് സ്ഥാപിച്ചിട്ടുള്ള വിവി പാറ്റ് മെഷീനിൽ നിന്നാണ് രസീത് ലഭിക്കുക. ഈ സ്‌ക്രീനിൽ തെളിയുന്ന രസീതുകൾ വോട്ടർക്ക് കൈയിൽ സൂക്ഷിക്കാനോ തൊട്ടുനോക്കാനോ കഴിയില്ല. രസീത് ഏഴു സെക്കൻഡ് മെഷീനിൽ വോട്ടർക്ക് മുൻപിൽ പ്രദർശിപ്പിച്ച ശേഷം ഉപകരണത്തിനുള്ളിലെ പെട്ടിയിലേക്ക് താനെ വീഴും. തുടർന്ന് ഒരു ബീപ് ശബ്ദം മെഷീനിൽ നിന്ന് കേൾക്കും. വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു എന്നർത്ഥം.




ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ഇലക്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമാണ് വിവിപ്പാറ്റുകൾ നിർമ്മിക്കുന്നത്. പ്രിന്‍ററും പ്രിന്‍റ് ചെയ്ത സ്ലിപ്പുകൾ സൂക്ഷിക്കുന്ന പെട്ടിയും സ്റ്റാറ്റസ് ഡിസ്പ്ലേ യൂണിറ്റുമടക്കം രണ്ട് ഘടകങ്ങളാണ് വിവിപാറ്റിന് ഉള്ളത്. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസർ തലത്തിൽ തയ്യാറാക്കിയ ശേഷമാണ് വിവിപാറ്റ് തയ്യാറാക്കുന്നത് സ്ഥാനാർത്ഥികളുടെ സീരിയൽ നമ്പർ, പേര്, ഇലക്ഷൻ ചിഹ്നം എന്നിവയോടൊപ്പം നോട്ടയുടെ സീരിയൽ നമ്പറും ഇലക്ഷൻ കമ്മീഷൻ അംഗീകൃത എഞ്ചിനീയറാണ് വിവിപാറ്റുകളിൽ അപ്ലോഡ് ചെയ്യുന്നത്.




'എന്റെ വോട്ട് എന്റെ അവകാശം; ഏപ്രിൽ 23 ന് ഞാനും വോട്ടു ചെയ്യും'


No comments:

Powered by Blogger.